ഡൽഹിയിൽ നിന്ന് മടങ്ങി കെ.സുധാകരൻ; കണ്ണൂരിൽ വൻ സ്വീകരണം

മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സുധാകരനെ എതിരേറ്റത്

Update: 2026-03-20 00:50 GMT

കണ്ണൂർ: ഡൽഹിയിൽ നിന്ന് മടങ്ങിയ കെ.സുധാകരൻ പുലർച്ചെ രണ്ടേ പത്തോടെ കണ്ണൂരിൽ എത്തി. റിജിൽ മാക്കുറ്റിയുടെയും, മുഹമ്മദ് ഷമ്മാസിൻ്റെയും നേതൃത്വത്തിൽ അമ്പതോളം വരുന്ന പ്രവർത്തകർ സുധാകരനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സുധാകരനെ എതിരേറ്റത്. പ്രവർത്തകരുടെ അകമ്പടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സുധാകരൻ എയർപോർട്ടിൻ നിന്ന് വീട്ടിലേക്ക് മടങ്ങി.

അതേസമയം, കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ, പാർട്ടിയെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കെ. സുധാകരൻ ഡൽഹിയിൽ പറഞ്ഞിരുന്നു. പാർട്ടിയാണ് വലുതെന്നും താൻ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും. വെല്ലുവിളിക്കാൻ താൻ ഇല്ല, പാർട്ടിക്ക് വിധേയമായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ കെ. സുധാകരൻ്റെ പേരുണ്ടായിരുന്നില്ല. സുധാകരൻ്റെ പേര് കണ്ണൂരിൽ ഉൾപ്പെടുത്താമെന്ന് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പും പാലിക്കാനായില്ല.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News