'വികസന തുടർച്ചയ്ക്ക് വേണ്ടി ചടയമംഗലത്തെ ജനങ്ങൾ വോട്ട് ചെയ്യും': ജെ. ചിഞ്ചുറാണി

ചടയമംഗലത്തെ സമഗ്ര മേഖലകളിലും വികസനം കൊണ്ട് വരാൻ കഴിഞ്ഞുവെന്നും ചിഞ്ചുറാണി

Update: 2026-03-20 02:51 GMT

കൊല്ലം: വികസന തുടർച്ചയ്ക്ക് വേണ്ടി ചടയമംഗലം മണ്ഡലത്തിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെ. ചിഞ്ചുറാണി. ചടയമംഗലത്തെ സമഗ്ര മേഖലകളിലും വികസനം കൊണ്ട് വരാൻ കഴിഞ്ഞു. എൽഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനം മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും തുടർ ഭരണം ലഭിക്കുമെന്നും ചിഞ്ചുറാണി മീഡിയ വണിനോട് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ തനിക്ക് ടെൻഷനൊന്നുമില്ല. ചടയമംഗലമെന്നത് ചുവന്ന മണ്ണാണ്. ഒരിക്കൽ മാത്രമാണ് നഷ്ടപ്പെട്ട് പോയത്. വലിയ വികസനമാണ് ഇവിടെ നടത്തിയതെന്നും കഴിഞ്ഞ പത്തുവർഷത്തിൽ വലിയ മാറ്റമാണ് ഉണ്ടായതെന്നും ചിഞ്ചുറാണി പ്രതികരിച്ചു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News