വര്‍ഗീയതയോട് സിപിഎം സ്വീകരിക്കുന്നത് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം -മുഖ്യമന്ത്രി
'കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ തലപൊക്കുമ്പോള്‍ തന്നെ ശക്തമായ നടപടി എടുക്കുന്നു'
Update: 2026-03-19 17:00 GMT
മലപ്പുറം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ തലപൊക്കുമ്പോള്‍ തന്നെ ശക്തമായ നടപടി എടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കൊണ്ടാണ് 10 കൊല്ലക്കാലമായി ഒരു വര്‍ഗീയ കലാപവും കേരളത്തില്‍ ഉണ്ടാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്നതില്‍ നിന്ന് നിക്ഷേപിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.