വൈദ്യുതി തകരാർ പരിഹരിച്ചു; തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്പ്രസ്‌ ഓടിത്തുടങ്ങി

നിലമ്പൂർ കോട്ടയം പാസഞ്ചർ ട്രെയിനും യാത്ര പുനരാരംഭിച്ചു

Update: 2024-05-08 16:54 GMT
Editor : banuisahak | By : Web Desk
Advertising

വൈദ്യുതി തകരാർ മൂലം പിടിച്ചിട്ട തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു. ട്രെയിനിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. റെയിൽവേ അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. 

വൈദ്യുതി തകരാറിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ട് നാല് മണിക്കൂർ പിന്നിടുകയാണ്. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിക്ക് പുറമെ നിലമ്പൂർ - കോട്ടയം പാസഞ്ചർ അടക്കമുള്ള ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്. 

അതേസമയം, ട്രാക്കുകളിലെ വൈദ്യുതി തകരാർ പൂർണമായും പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. നിലമ്പൂർ കോട്ടയം പാസഞ്ചർ ട്രെയിനും യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News