സ്‌കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു

പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഫായിസ് ആണ് മരിച്ചത്

Update: 2024-05-08 17:53 GMT
Editor : banuisahak | By : Web Desk
Advertising

കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഫായിസ് ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്ത മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്കുണ്ട്. 

വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഫായിസും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലാണ് ടിപ്പർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫായിസിന്റെ ജീവൻ രക്ഷിക്കാനായില്ല. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News