ലഷ്കര്‍ ഭീഷണി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 7 പേർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

Update: 2019-08-24 06:34 GMT
Advertising

ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. ലഷ്കറുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഒരു യുവതിയെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ഏഴോളംപേർ നിരീക്ഷണത്തിലാണ്.

വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകരർക്ക് ശ്രീലങ്കയിൽ നിന്ന് ബോട്ടുമാർഗം തമിഴ്നാട്ടിലെത്താൻ സഹായം ചെയ്ത തൃശ്ശൂർ സ്വദേശിക്കൊപ്പമെത്തിയ യുവതിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിക്ക് ലഷ്കർ സംഘവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് ചോദ്യം ചെയ്തത്.

ആന്റി ടെററിസ്റ്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്ത യുവതിയെ എൻ.ഐ.എയ്ക്ക് കൈമാറിയെന്നും സൂചനയുണ്ട്. തൃശൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ റഹീമും പിടിയിലായ യുവതിയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തു വിട്ടിട്ടില്ല. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 7 പേർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മധുര മീനാക്ഷി, രാമേശ്വരം, തിരുവണ്ണാമലൈ തുടങ്ങിയ ക്ഷേത്രങ്ങളിലും, വേളാങ്കണ്ണി പള്ളിയിലും കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചു.

തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിലെ എട്ട് ജില്ലകളിൽ 8,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ അടക്കമുള്ള നഗരത്തിൽ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ये भी पà¥�ें- തമിഴ്നാട്ടില്‍ അതീവ ജാഗ്രത തുടരുന്നു

Tags:    

Similar News