അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; നിലപാടില്‍ ഉറച്ച് പി ജയരാജന്‍

സി.പി.എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു

Update: 2020-01-24 06:56 GMT

പന്തീരങ്കാവ് യു.എ.പി.എ കേസ് മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പി ജയരാജന്‍. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്. സി.പി.എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

Full View

മാവോയിസ്റ്റുകളെയും ഇസ്‍ലാമിസ്റ്റുകളെയും തുറന്നുകാണിക്കേണ്ടതുണ്ടെന്നും സി.പി.എമ്മിന് ഈ വിഷയത്തില്‍ ഒറ്റ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ചെന്നിത്തല ആഭ്യന്തര മന്ത്രിയായ സമയത്ത് സെന്‍കുമാറിലൂടെയാണ് ഏറ്റവും കൂടുതല്‍ യു.എ.പി.എ ദുരുപയോഗം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    

Similar News