പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ഡി.സി.സിയുടെ ലോങ് മാർച്ച്

ലോങ്മാര്‍ച്ച് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Update: 2020-02-04 02:10 GMT
Advertising

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷൻ വി.വി പ്രകാശിന്റെ ലോങ് മാര്‍ച്ച്. നിലമ്പൂർ വഴിക്കടവില്‍ നിന്നാരംഭിച്ച് പൊന്നാനി വരെയാണ് മാർച്ച്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ എന്ന പ്രമേയത്തിലാണ്‌ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വിവി പ്രകാശിന്റെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കുന്നത്. നിലമ്പൂർ വഴിക്കടവിൽ നിന്നാരംഭിച്ച് പൊന്നാനി വരെയാണ് മാർച്ച്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ കോൺഗ്രസ് ശക്തമായി പോരാടുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. മാർച്ചിൽ കാൽനടയായി ഒരുകിലോമീറ്ററോളം മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്തു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ലോങ് മാർച്ച് നൂറ്റിപത്ത് കിലോമീറ്റർ കാൽനടയായി പ്രയാണം നടത്തി ഫെബ്രുവരി 13 നാണ്‌ പൊന്നാനിയിൽ സമാപിക്കുക.

#മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു

Tags:    

Similar News