ട്രെയിനുണ്ടന്ന് തെറ്റിദ്ധരിച്ച് കണ്ണൂരില്‍ നൂറോളം അതിഥി തൊഴിലാളികള്‍ റെയില്‍വെ സ്റ്റേഷനില്‍

അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു

Update: 2020-05-19 11:09 GMT

ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടന്ന് തെറ്റിദ്ധരിച്ച് കണ്ണൂരില്‍ നൂറോളം അതിഥി തൊഴിലാളികള്‍ റെയില്‍വെ സ്റ്റേഷനിലെത്തി. വളപട്ടണത്ത് നിന്ന് റെയില്‍വെ ട്രാക്കിലൂടെ നടന്നാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. തിരികെ താമസ സ്ഥലത്തേക്ക് മടങ്ങണമെന്ന ആവശ്യം നിരസിച്ചതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മടക്കി അയച്ചു. അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ നിന്നും ഇന്ന് വൈകിട്ട് ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്നായിരുന്നു നൂറോളം വരുന്ന അതിഥി തൊഴിലാളികള്‍ രാവിലെ ഒന്പതത് മണിയോടെ സ്റ്റേഷനിലെത്തിയത്. ഭക്ഷണമടക്കമുളള അടിസ്ഥാന സൌകര്യങ്ങളില്ലന്നായിരുന്നു ഇവരുടെ പരാതി.

Advertising
Advertising

Full View

തുടര്‍ന്ന് നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എത്തിച്ച് ഇവരോട് താമസ സ്ഥലത്തേക്ക് മടങ്ങി പോകാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ പ്രതിഷേധിച്ച അതിഥി തൊഴിലാളികളെ പോലീസ് ബലം പ്രയോഗിച്ച് ബസില്‍ കയറ്റി. അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതായി മന്ത്രി ഇ.പി ജയരാജന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവുമടക്കമുളള സൌകര്യങ്ങള്‍ ഉറപ്പാക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് കണ്ണൂര്‍ തഹസില്‍ദാര്‍ അറിയിച്ചു

Tags:    

Similar News