സ്വപ്നയുടെ ആദ്യസ്പോൺസർ കെ.സി വേണുഗോപാല്‍, ഒളിപ്പിച്ചതിലും പങ്കുണ്ടോയെന്ന് സംശയം: ഗോപാലകൃഷ്ണന്‍

കേന്ദ്രമന്ത്രിയായിരിക്കെ സ്വപ്നക്ക് എയര്‍ ഇന്ത്യയിലും കോൺസുലേറ്റിലും ജോലി വാങ്ങിക്കൊടുത്തത് കെ.സി വേണുഗോപാലാണെന്ന് ഗേപാലകൃഷ്ണന്‍

Update: 2020-07-09 07:44 GMT

സ്വപ്നയുടെ ആദ്യത്തെ സ്പോൺസർ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണെന്ന്‌ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. കേന്ദ്രമന്ത്രിയായിരിക്കെ സ്വപ്നക്ക് എയര്‍ ഇന്ത്യയിലും കോൺസുലേറ്റിലും ജോലി വാങ്ങിക്കൊടുത്തത് കെ.സി വേണുഗോപാലാണ്. സ്വപ്നയെ ഒളിപ്പിച്ചതിലും കെ.സിക്ക് പങ്കുണ്ടോന്ന് സംശയമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വേണുഗോപാൽ സിവിൽ ഏവിയേഷൻ സഹ മന്ത്രിയായിരിക്കെയാണ് മതിയായ യോഗ്യതയില്ലാതെ സ്വപ്നയെ ജോലിക്കെടുത്തത്. സരിതയുടെയും സ്വപ്നയുടെയും സ്പോൺസർമാർ കോൺഗ്രസും സിപിഎമ്മുമാണ്. കോൺഗ്രസിന് ഈ വിഷയത്തിൽ യാതൊരു ആത്മാർത്ഥതയുമില്ല. 2012 - 2014 കാലഘട്ടത്തിൽ കെ സി വേണുഗോപൽ സഹമന്ത്രിയായിരുന്ന സമയത്തെ ഇടപെടലുകൾ അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News