ട്രഷറി തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ധനമന്ത്രി

ചെക്കുകളും ബില്ലുകളും കാന്‍സല്‍ ചെയ്ത സംഭവങ്ങള്‍ പ്രത്യേകം അന്വേഷിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു

Update: 2020-08-04 07:37 GMT
Advertising

വഞ്ചിയൂര്‍ സബ്ട്രഷറി തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ചെക്കുകളും ബില്ലുകളും കാന്‍സല്‍ ചെയ്ത സംഭവങ്ങള്‍ പ്രത്യേകം അന്വേഷിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

ഖജനാവ് കൊള്ളയടിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ കുറ്റകൃത്യമാണ് വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്നതെന്നും ട്രഷറിയുടെ പ്രവർത്തനത്തിൽ വീഴ്ച്ച വരുത്തിയവരെയെല്ലാം അന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇതിന് മുൻപ് പണം തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും പ്രതിയുടെ സോഫ്റ്റ് ഫെയർ സംവിധാനത്തിൽ ഇടപെടലും പരിശോധനയ്ക്ക് വിധേയമാക്കും.സംസ്ഥാനത്ത് ഏതെങ്കിലും ട്രഷറികളിൽ ബില്ലുകളോ ചെക്കുകളാ ക്യാൻസൽ ചെയ്തിട്ടുണ്ടെങ്കിൽ അത് അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

എന്നാൽ തട്ടിപ്പ് നടത്താനാണോ ട്രഷറികള്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും ട്രഷറികളിലെ തട്ടിപ്പുകളില്‍ നിന്ന് ധനകാര്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ചെന്നിത്തല ആരോപിച്ചു.

Full View
Tags:    

Similar News