ക്ഷേമ നിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്

വിവിധ ക്ഷേമ നിധി ബോർഡുകളുടെ ഏകോപനമാണ് ലക്ഷ്യം

Update: 2024-05-04 01:21 GMT

തിരുവനന്തപുരം: ക്ഷേമ നിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്. വിവിധ ക്ഷേമ നിധി ബോർഡുകളുടെ ഏകോപനമാണ് ലക്ഷ്യം. ക്ഷേമനിധി പെൻഷനുകളുടെ അടവും വിതരണവും കെ- സ്മാർട്ടിൽ ഉൾപ്പെടുത്തും. എന്നാൽ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം അധിക ചുമതലയായി ലഭിക്കുന്നതോടെ തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുള്ള സാഹചര്യം നഷ്ടമാകുന്നുവെന്ന് ജീവനക്കാരുടെ സംഘടനാ ആരോപിച്ചു.

സംസ്ഥാനത്ത് ആകെ 33 ക്ഷേമനിധി ബോർഡുകളാണ് ഉള്ളത്. ഒരേ സമയം ക്ഷേമനിധി പെൻഷനും ക്ഷേമ പെൻഷനും അർഹതയുള്ളവർക്ക് ഏതെങ്കിലും ഒന്ന് മാത്രമേ ലഭിക്കൂ. ക്ഷേമ പെൻഷനിൽ നിന്ന് ക്ഷേമനിധി പെൻഷൻ തുക കിഴിച്ച് വിതരണം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാത്തതിനാൽ ഈ പ്രക്രിയ സങ്കീർണ്ണമാണ്. ഇത് മറികടക്കാനാണ് തദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്.

Advertising
Advertising

ക്ഷേമനിധി ബോർഡുകൾക്കായി പ്രത്യേക കെ സ്മാർടിൽ പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും. ഇതിന് വേണ്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നല്‍കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങി. എന്നാൽ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമ നിധി ബോർഡുകളുടെ ചുമതല കൂടി തദ്ദേശ സ്വയം ഭരണ വകുപ്പിന് മേൽ അടിച്ചേൽപ്പിക്കുന്നതിലേക്ക് ഇത് നയിക്കും എന്നാണ് ജീവനകാരുടെ സംഘടനകളുടെ ആരോപണം. ജൂലൈ മാസത്തോടെ ക്ഷേമ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും കെ സ്മാർട്ടിൽ ഉൾപ്പെടുത്താനാണ് നിലവിലെ നീക്കം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News