സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാന്‍ യു.ഡി.എഫ്, ബിജെപി ശ്രമമെന്ന് ഇ.പി ജയരാജന്‍
സെക്രട്ടറിയേറ്റിനകത്ത് ഒരു കലാപഭൂമിയാക്കി മാറ്റാന്‍ ആസൂത്രിതമായ ഇടപെടലാണ് ഉണ്ടായിട്ടുള്ളത്.
Update: 2020-08-25 14:40 GMT
സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയുണ്ടായ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജന്‍. തീപ്പിടിത്തം നടന്ന ഉടനെ തന്നെ യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റേയും നേതാക്കള്‍ കടന്നു വന്ന് വ്യാപകമായ അക്രമം അഴിച്ചുവിട്ടു. സെക്രട്ടറിയേറ്റിനകത്ത് ഒരു കലാപഭൂമിയാക്കി മാറ്റാന്‍ ആസൂത്രിതമായ ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോള്‍ സംശയങ്ങളേറെയാണ്.
അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തും. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പോലീസിനെ അക്രമിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഇത് ചെയ്തുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.