പൊമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്കാണ്​ മെമ്പർഷിപ്പ് നൽകിയത്​.

Update: 2021-03-31 07:03 GMT

പൊമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു . വെൽഫെയർ പാർട്ടി ആലുവ നിയോജക മണ്ഡലം സ്ഥാനാർഥി കെ.എം. ഷെഫ്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ചാണ് ഗോമതി പാർട്ടി മെമ്പർഷിപ്പ് എടുത്തത്.

വെൽഫെയർ പാർട്ടിയുടെ സാമൂഹിക നീതിയിലും സാഹോദര്യത്തിലുമധിഷ്ഠിതമായ രാഷ്ട്രീയവും അരികുവൽകരിക്കപ്പെട്ടവർക്കും ഭൂരഹിതർക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുമാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് ഗോമതി പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്കാണ്​ മെമ്പർഷിപ്പ് നൽകിയത്​.

Full View

തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സമരങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പരമ്പരാഗത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ച് തോട്ടം തൊഴിലാളികളായ സ്​ത്രീകൾ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെയാണ്​ ഗോമതി ​ശ്രദ്ധ നേടിയത്​. 2015 ​ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് നല്ലതണ്ണി ഡിവിഷനില്‍ നിന്ന്​ പൊമ്പിളൈ ഒരുമൈ സ്​ഥാനാർഥിയായി മത്സരിച്ച ഗോമതി വിജയിച്ചിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News