2023ലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പും അംഗത്വവിതരണവും സുതാര്യമല്ല; വീഴ്ചയുണ്ടെന്ന് കോടതി
വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് മതിയായ പരിശോധന കൂടാതെയാണെന്നും മുന്‍സിഫ് കോടതി
Update: 2025-10-06 13:55 GMT
കൊച്ചി: 2023ലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പും അംഗത്വവിതരണവും സുതാര്യമല്ലെന്നും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും മൂവാറ്റുപുഴ മുൻസിഫ് കോടതി.
വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് മതിയായ പരിശോധന കൂടാതെയാണെന്നും പോളിങ്, ഫലപ്രഖ്യാപന തിയതി തുടങ്ങിയ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ ഇല്ലെന്നും ഫലം വന്നതിനുശേഷം തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Watch Video Report