സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്; ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ്

റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു

Update: 2026-01-29 04:49 GMT

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് അവതരിപ്പിച്ച് സംസ്ഥാന ബജറ്റ്. രണ്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചത്. ഇതിനായി 12 കോടി രൂപ വകയിരുത്തി.

ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച ബജറ്റിൽ ഷീ വർക്ക് സ്‌പേയ്‌സിനായി 200 കോടി രൂപയും വകയിരുത്തിയുട്ടുണ്ട്. റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാകും.

കൂടാതെ, എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് ലഭ്യമാക്കും. ഇതിനായി 20 കോടി രൂപ വിലയിരുത്തി. മൺപാത്ര നിർമാണ മേഖലയ്ക്കായി ഒരു കോടി രൂപയും മറൈൻ സമുദ്രോൽപന്ന വികസനത്തിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News