2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

ഫെബ്രുവരി രണ്ടിന് പുരസ്കാരം സമ്മാനിക്കും

Update: 2026-01-12 14:10 GMT

കൊച്ചി: 2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ 'ഉൾക്കഥ' യ്ക്കാണ് അവാർഡ്.

ഫെബ്രുവരി രണ്ടിന് പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമാണ്‌ ഇ.പി രാജഗോപാലൻ.  കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്.  2018-ൽ കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകനായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമാണ്.

പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ്. 2006-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News