അതിർത്തി വഴി കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രയില്‍ നിന്നും ലോറിയിൽ കേരളത്തിലേയ്ക്കു കൊണ്ട് വരികയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്

Update: 2022-03-30 06:32 GMT
Editor : ijas
Advertising

തമിഴ്നാട് അതിർത്തി വഴി കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി. തമിഴ്‌നാട്ടിലെ ദിണ്ടിഗലിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ലോറിയിൽ കേരളത്തിലേയ്ക്കു കൊണ്ട് വരികയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. കേരള സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെയും തമിഴ്നാട് എൻ.ഐ.ബിയുടെയും നേതൃത്വത്തിലാണ് കഞ്ചാവുമായി എത്തിയ ലോറി പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. സേലം ശങ്കരഗിരി സ്വദേശി അരുൺകുമാർ (33), കൃഷ്ണഗിരി അഞ്ചൂർ സ്വദേശി ഷണ്മുഖം (58) എന്നിവരാണ് പിടിയിലായത്. കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിയ്ക്കുന്ന മൊത്ത വിതരണക്കാരനായ മധുര കീരിപെട്ടി സ്വദേശിയ്ക്കായാണ് കഞ്ചാവ് എത്തിച്ചത്. സംഭവത്തില്‍ തമിഴ്നാട് എൻ.ഐ.ബി കേസെടുത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News