വർക്കലയിൽ 16കാരനെ സഹപാഠിയുടെ ബന്ധുക്കൾ ക്രൂരമായി മർദിച്ചു
പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു
Update: 2025-02-22 12:43 GMT
തിരുവനന്തപുരം: വർക്കലയിൽ 16കാരനെ സഹപാഠിയായ പെൺകുട്ടിയുടെ ബന്ധുക്കൾ ക്രൂരമായി മർദിച്ചു. പെൺകുട്ടിക്ക് മറ്റെരാളുമായി സംസാരിക്കാൻ ഫോൺ നൽകിയതിനാണ് മർദനം. മർദിച്ച ശേഷം വഴിയിൽ ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു.
ഇന്നലെ രാത്രിയിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ 5 പേർ ചേർന്ന് മർദ്ദിച്ചത്. കുട്ടിക്കൊപ്പം പഠിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളാണ് മർദ്ദിച്ചത്. പെൺകുട്ടിക്ക് മറ്റൊരാളുമായി സംസാരിക്കാൻ ഫോൺ നൽകി എന്ന് പറഞ്ഞാണ് മർദ്ദിച്ചത് എന്നാണ് പരാതി.
പരിക്കേറ്റ വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു.