കോഴിക്കോട് ബീച്ചിൽ സുഗന്ധം പരത്തുന്ന പെൺകുട്ടി; വേദനയിലും പുഞ്ചിരി

പ്രകൃതിദത്ത പരിതസ്ഥിതികളുമായുള്ള സമ്പർക്കം മാനസികാവസ്ഥയിലെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു

Update: 2026-03-29 05:55 GMT

കോഴിക്കോട്: കടലിൻ്റെ കാഴ്ച മനുഷ്യർക്കെന്നും അത്ഭുമാണ്. എത്ര കണ്ടാലും മതി വരാത്ത ആ അഗാധ നീലിമയുടെ സൗന്ദര്യം വർണിച്ചാലും, വർണിച്ചാലും മതിയാകില്ല. കടൽ പോലെ തന്നെ കരയും അതിൻ്റെ സൗന്ദര്യത്തിൽ സ്വാധീനം ചെലുത്തുന്നു. സമ്മർദങ്ങളിൽ നിന്നുള്ള ഒരു സ്വാഭാവിക ആശ്വാസ കേന്ദ്രമായി മാറുന്നു. പ്രകൃതിദത്ത പരിതസ്ഥിതികളുമായുള്ള സമ്പർക്കം മാനസികാവസ്ഥയിലെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഇവിടെ പറയാൻ പോകുന്നത് ആ കരയ്ക്ക് ഭം​ഗികൂട്ടുന്ന സു​ഗന്ധങ്ങളെ പറ്റിയാണ്. അതെ, നിറയെ സു​ഗന്ധമുള്ള കോഴിക്കോട് ബീച്ചിനെ പറ്റി.

Advertising
Advertising

'ചന്ദനലേപസുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ' എന്ന കവി വാക്യത്തിൽ നിന്ന് വ്യത്യസ്തമായി കോഴിക്കോട് ബീച്ചിന്റെ സുഗന്ധം ചൂടിപ്പറക്കുന്നത് ഒരു പെൺകുട്ടിയാണ്. രാത്രി സമയത്തും സുഗന്ധം പരത്തുന്ന ഒരു കൊച്ചു പെൺകുട്ടി.

നീറുന്ന വേദനയുടെ കൈപ്പുമായാണ് പറമ്പിൽ ബസാർ സ്വദേശിനി എൻ. വി നദീറ തൻ്റെ പെർഫ്യൂമുകളുമായി കോഴിക്കോട് ബീച്ചിലേക്കെത്തുന്നത്. സ്വന്തമായി ഉണ്ടാക്കുന്ന പെർഫ്യൂമുകൾ കോഴിക്കോട് ബീച്ചിൽ എത്തുന്ന യാത്രക്കാർക്കും സഞ്ചാരികൾക്കും വിൽപ്പന നടത്തുകയാണ് അവൾ.

മാനാഞ്ചിറ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ കോഴിക്കോട് ബീച്ചി വിദ്യാർഥിനിയാണ് നദീറ. നിറഞ്ഞ ചിരിയോടെ, തോളിൽ തൂക്കിയ ബാഗിൽ നിന്ന് പെർഫ്യൂമുകൾ എടുത്ത് വിൽപ്പന നടത്തുന്നു.

അമ്മയും, സഹോദരനും സഹോദരിയും അടങ്ങുന്നതാണ് നദീറയുടെ കുടുംബം. വാടക വീട്ടിലാണ് താമസം. കുടുംബത്തിന്റെ വിശപ്പ് അകറ്റാനും വീട്ടിൻ്റെ വാടക നൽകാനുമായാണ് നദീറ ഈ ജോലി തുടങ്ങിയത്. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ, പെർഫ്യൂമുകളുയി ബീച്ചിൽ എത്തും. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ ആരെയും പേടിക്കാനില്ലെന്നും പേടിച്ചാൽ ജീവിക്കാൻ ആവില്ലെന്നും അവൾ പറയുന്നു. എട്ടാം ക്ലാസ് മുതൽ സമൂസയും മറ്റും വില്പന നടത്തി വരുമാനം കണ്ടെത്തി തുടങ്ങിയ നദീറ, ഏതാനും മാസങ്ങൾക്ക് മുമ്പാണ് പെർഫ്യൂം വില്പനയിൽ സജീവമായത്. സ്വന്തമായി വരുമാനം കണ്ടെത്തുന്ന ഈ പെൺകുട്ടി പലർക്കും മാതൃകയാണ്. ഒപ്പം ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനുള്ള ഊർജവും.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News