നെടുമ്പാശ്ശേരി വാഹനാപകടം: തെറ്റായ പ്രചാരണം നടത്തി; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

കെപിസിസി വൈസ് പ്രസിഡൻ്റ് എ.എ ഷുക്കൂറാണ് പരാതി നൽകിയത്

Update: 2026-10-16 16:22 GMT

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ തെറ്റായ പ്രചാരണം നടത്തിയതിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും പരാതി. കെപിസിസി വൈസ് പ്രസിഡൻ്റ് എ.എ ഷുക്കൂറും മന്ത്രി എം. ലിജുവുമാണ് പരാതി നൽകിയത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്. ജെയിംസ് സാമുവലിനെതിരെ ഷാനിമോൾ ഉസ്മാനും പരാതി നൽകിയിരുന്നു. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ രാവിലെ ഡെപ്യൂട്ടി സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

മന്ത്രി എം. ലിജു ഡിജിപിക്കാണ് പരാതി നൽകിയത്. പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ജെയിംസ് സാമുവലിന്റെ ആരോപണത്തിലാണ് പരാതി നൽകിയിരിക്കുന്നത്. സാമൂഹ മാധ്യമങ്ങൾ വഴി മോശമായ പരാമർശങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിക്ക് വേണ്ടി മന്ത്രി ഇടപെട്ടുവെന്ന തരത്തിലായിരുന്നു ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്.

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News