ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു

കേരളത്തിലെ പ്രവർത്തനം നിരാശപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം

Update: 2023-01-23 13:39 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു. പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പതക്കാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനം നിരാശപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. പഞ്ചാബിലും ഗുജറാത്തിലും ഉൾപ്പെടെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാനായപ്പോൾ കേരളത്തിൽ ചലനം ഉണ്ടാക്കാനായില്ല എന്ന് നേതൃത്വം വിലയിരുത്തി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News