നിർത്തിയിട്ട ടോറസിൽ കാർ ഇടിച്ചു കയറി; മലപ്പുറം സ്വദേശി മരിച്ചു

അപകടത്തിൽ മൂന്നുവയസുകാരിയടക്കം നാല് പേർക്ക് പരിക്കേറ്റു

Update: 2022-11-23 05:29 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: പെരുമ്പാവൂരിലെ മണ്ണൂരിൽ നിർത്തിയിട്ട ടോറസിൽ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു.മലപ്പുറം പുതുപ്പറമ്പ് സ്വദേശി ജിനീഷാണ് മരിച്ചത്. അപകടത്തിൽ മൂന്നുവയസുകാരിയടക്കം നാല് പേർക്ക് പരിക്കേറ്റു. മൂന്നുവയസുകാരിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ ടോറസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ച ജിനേഷിന്റെ ഭാര്യ, മകൾ, അമ്മ,സഹോദരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറയുന്നുണ്ട്. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News