'വിവാദം ആസൂത്രിതം, ഇപ്പോൾ പുറത്തുവന്ന ശിൽപത്തിന്റെ ചിത്രം തന്റേതല്ല'- വിൽസൺ പൂക്കായി

നിർമാണം തുടരുന്ന ഘട്ടത്തിൽ മാറ്റി നിർമിക്കാൻ അക്കാദമി തന്നെയാണ് നിർദേശം നൽകിയതെന്നും വിൽസൺ

Update: 2023-02-20 10:00 GMT
Editor : abs | By : Web Desk

തൃശൂർ: നടൻ മുരളിയുമായി ബന്ധപ്പെട്ട ശിൽപവിവാദം ആസൂത്രിതമെന്ന് ശിൽപി വിൽസൺ പൂക്കായി. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങൾ താൻ നിർമിക്കുന്ന ശില്പത്തിന്റേതല്ലെന്നും വിൽസൺ. കൈക്കൂലി നൽകാൻ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു.

ലളിതകലാ അക്കാദമിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ് വിവാദങ്ങൾക്ക് പിന്നിൽ. സംഗീത നാടക അക്കാദമി വളപ്പിന് മുന്നിൽ സ്ഥാപിച്ച വേറൊരു ശിൽപമാണ് തന്റെ പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മറ്റൊരു ശിൽപിയുടെ രണ്ട് പ്രതിമകളിൽ ഒന്നാണിത്. താൻ നിർമിക്കുന്ന മുരളിയുടെ പ്രതിമ പൂർത്തിയായിട്ടില്ലെന്നും വിൽസൺ പറഞ്ഞു.

Advertising
Advertising

അക്കാദമിയുടെ ഭാരവാഹികൾ ശിൽപ നിർമാണത്തിന് മുരളിയുടെ രണ്ട് ചിത്രങ്ങൾ മാറ്റി നൽകി. നിർമാണം തുടരുന്ന ഘട്ടത്തിൽ മാറ്റി നിർമിക്കാൻ അക്കാദമി തന്നെയാണ് നിർദേശം നൽകിയതെന്നും വിൽസൺ പറഞ്ഞിരുന്നു. മുരളിയുടെ പ്രതിമയ്ക്കായി 5.70 ലക്ഷം രൂപ നിർമാണച്ചെലവ് കണക്കാക്കി കരാർ നൽകിയെന്നും നിർമിച്ച പ്രതിമയ്ജക്ക് മുരളിയുമായി സാദൃശ്യം ഇല്ലെന്നുമാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്.

Full View


Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News