നടിയെ ആക്രമിച്ച കേസ്; മൊഴികളുടെ പകർപ്പ് അതിജീവിതക്ക് നൽകാൻ ഹൈക്കോടതി നിർദേശം

വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി നിലനിൽക്കുമോ എന്നതിൽ വിശദമായി വാദം കേൾക്കും.

Update: 2024-04-12 05:41 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴികളുടെ പകർപ്പ് നൽകണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് നൽകാൻ ജില്ലാ ജഡ്ജിക്ക് കോടതി നിർദേശം നൽകി. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി നിലനിൽക്കുമോ എന്നതിൽ വിശദമായി വാദം കേൾക്കും. കേസ് മെയ് 30 ലേക്ക് മാറ്റി. 

മെമ്മറി കാർഡിന്റെ അനധികൃത പരിശോധയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ഹരജി. കോടതി നിർദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കിൽ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, റിപ്പോർട്ട് അതിജീവിതയ്ക്ക് മാത്രം നൽകിയെങ്കിലും വിവരങ്ങൾ മാധ്യമങ്ങളിലെത്തിയെന്നും അത് ജുഡീഷ്യറിക്ക് തന്നെ അപമാനമാണെന്നും ദിലീപ് ആരോപിച്ചു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News