നടിയെ ആക്രമിച്ച കേസ്; ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

ജനനീതി എന്ന സംഘടനയാണ് കത്ത് നൽകിയത്

Update: 2022-05-07 05:23 GMT

ഡല്‍ഹി‍: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജനനീതിയെന്ന സംഘടനയാണ് കത്ത് നൽകിയത്.

ജഡ്‌ജിയെ മാറ്റിയില്ലെങ്കിൽ മറ്റൊരു കോടതിയിലേക്ക് കേസിന്‍റെ നടപടി മാറ്റണമെന്നും വിചാരണ കോടതി ജഡ്ജിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മുമ്പ് പ്രോസീക്യൂഷനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരുൾപ്പെടുന്ന സംഘടനയാണ് ജനനീതി.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News