എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ - ദോഹ സർവീസ് റദ്ദാക്കി

5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്.

Update: 2024-05-21 15:03 GMT
Editor : anjala | By : Web Desk

കണ്ണൂർ: വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. കണ്ണൂർ - ദോഹ സർവീസാണ് റദ്ദാക്കിയത്. 5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുന്നു.

കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ദോഹയിലേക്കുള്ള ഇന്നത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 9.35ന് കോഴിക്കോട് നിന്നുള്ള ഐ.എക്സ് 375 വിമാനവും, വൈകുന്നേരം 5.45 കണ്ണൂരിൽ നിന്നും പുറ​പ്പെടേണ്ടിയിരുന്ന ഐ.എക്സ് 773 വിമാനവുമാണ് റദ്ദാക്കിയത്. നേരത്തെ ഷെഡ്യൂൾ ചെയ്ത ശേഷമായിരുന്നു വിമാനങ്ങൾ സർവീസ് റദ്ദാക്കിയത്.

Advertising
Advertising

ഇതോടെ, ഉച്ചയ്ക്ക് 12.35ന്റെ ദോഹ- കോഴിക്കോട്, രാത്രി 8.50നുള്ള ദോഹ-കണ്ണൂർ സർവീസും മുടങ്ങി. തിങ്കളാഴ്ചയും കോഴിക്കോട്-ദോഹ, കൊച്ചി-ദോഹ സർവീസുകൾ മുടങ്ങിയിരുന്നു.

 Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News