കയർ മേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ സമരവുമായി എഐടിയുസി

നാളെ മുതലാണ് സമരം.

Update: 2025-02-18 07:29 GMT

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ തൊഴിലാളി സംഘടന . നാളെ മുതലാണ് സമരം. ഇടത് സർക്കാർ കയർ മേഖലയുടെ സംരക്ഷണം മറന്നെന്ന്  എഐടിയുസി നേതാവ് പി.വി സത്യനേശൻ മീഡിയവണിനോട് പറഞ്ഞു. ബജറ്റിൽ അനുവദിച്ച തുക അപര്യാപ്തമാണ്. കയർ മേഖലയെ അവഗണിച്ച് വ്യവസായ വളർച്ച ഉണ്ടാവില്ലെന്നും പി.രാജീവിനെ വിമർശിച്ച്  സിപിഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സത്യനേശൻ വ്യക്തമാക്കി.

കയർ മേഖലയുടെ കിതപ്പ് ചൂണ്ടിക്കാണച്ച് നിരവധി ഇടപെടൽ നടത്തി. പക്ഷെ നടപടിയുണ്ടായില്ല. പരമ്പരാഗത മേഖലകളെ പരിഗണിക്കാത്ത വ്യവസായ വളർച്ചയെയും സിപിഐ നേതാവ് വിമര്‍ശിച്ചു. ജി .സുധാകരൻ കയർമേഖലയെ പരിഗണിച്ചുവെന്ന് പറഞ്ഞ് മന്ത്രി പി. രാജീവിന് ഒളിയമ്പും. നാളെ കയർഫെഡിലേക്ക് മാർച്ചും ധർണയും നടത്തുന്ന എഐടിയുസി പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സംരത്തിലേക്ക് പോകാനാണ് തീരുമാനം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News