നൂറിന്‍റെ നിറവില്‍ അല്‍ അമീന്‍ പത്രം; ന്യൂ​സ് പോ​ർ​ട്ട​ലാ​യി രണ്ടാം വരവ്

ആ​ദ്യ​ഘ​ട്ടം എ​ന്ന​നി​ല​യി​ൽ ഓ​ൺ​ലൈ​ൻ എ​ഡി​ഷ​നും പി​ന്നീ​ട് യൂ​ട്യൂ​ബ് ചാ​ന​ലും പ​ത്ര​വു​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു

Update: 2024-10-12 04:29 GMT
Editor : Jaisy Thomas | By : Web Desk

കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​ർ​ന്ന വീ​ര​നാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബിന്‍റെ അ​ൽ അ​മീ​ൻ പ​ത്രം ന്യൂ​സ് പോ​ർ​ട്ട​ലാ​യി തി​രി​ച്ചു​വ​രു​ന്നു. പത്രത്തിന് 100 വയസ് തി​ക​യു​ന്ന വേ​ള​യി​ലാ​ണ് അ​ൽ അ​മീ​ൻ പു​തി​യ രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന്യൂ​സ് പോ​ർ​ട്ട​ൽ ഒ​രു​ങ്ങു​ന്ന​ത്.  alameennews.in ​ഡൊ​മൈ​നി​ൽ ഓ​ൺ​ലൈ​ൻ എ​ഡി​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Advertising
Advertising

1924 ഓക്ടോബർ 12 നാണ് മഹാകവി വള്ളത്തോളിന്‍റെ ആശംസാ കവിതയുമായി അൽഅമീൻ പത്രമിറങ്ങുന്നത്. പിന്നീടങ്ങോട്ട് സ്വാതന്ത്ര്യ സമരങ്ങളുടെ ജിഹ്വയായി മാറി. നിരവധി തവണ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചെങ്കിലും പോരാട്ട വീര്യം ഒട്ടും ചോരാതെ വീണ്ടും തിരിച്ചെത്തി. മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്‍റെ ചരമദിനമായ നവംബ‍ർ 23നാണ് പത്രത്തിന്‍റെ ഓൺലൈൻ എഡിഷൻ പുറത്തിറങ്ങുന്നത്. 

ആ​ദ്യ​ഘ​ട്ടം എ​ന്ന​ നി​ല​യി​ൽ ഓ​ൺ​ലൈ​ൻ എ​ഡി​ഷ​നും പി​ന്നീ​ട് യൂ​ട്യൂ​ബ് ചാ​ന​ലും പ​ത്ര​വു​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ​ഡി​റ്റ​ർ വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, സി.​ഇ.​ഒ പി. ​അ​ബ്ദു​ൽ ബാ​യി​സ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ ചെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ മു​ല്ല​ശ്ശേ​രി ശി​വ​രാ​മ​ൻ നാ​യ​ർ എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News