പെമ്പിളൈ ഒരുമൈക്ക് നേരെ ആക്ഷേപം; എം.എം മണിക്കെതിരായ ഹരജി സുപ്രിംകോടതിയിൽ
ജനപ്രതിനിധികളുടെ അധിക്ഷേപ പരാമർശം പരിഗണിക്കുന്ന ഭരണഘടന ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Update: 2022-08-27 05:31 GMT
MM Mani
ഡൽഹി: പെമ്പിളൈ ഒരുമൈയെ ആക്ഷേപിച്ച് എം.എം മണി നടത്തിയ പ്രസംഗത്തിനെതിരെ ഉള്ള ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജനപ്രതിനിധികളുടെ അധിക്ഷേപ പരാമർശം പരിഗണിക്കുന്ന ഭരണഘടന ബെഞ്ചാണ് ഹരജി പരിഗണിക്കുക.
2017ലാണ് എം.എം മണി വിവാദമായ പ്രസംഗം നടത്തിയത്. 2017 ഏപ്രിലിൽ മന്ത്രിയായിരിക്കെ പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച് നടത്തിയ പ്രസംഗത്തിനെതിരെ മൂന്നാറിൽ സംഘർഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയർന്നിരുന്നു.