ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

പോഞ്ഞാശ്ശേരി സ്വദേശി അല്‍ത്താഫാണ് മരിച്ചത്

Update: 2026-10-20 05:02 GMT

കൊച്ചി: എറണാകുളം ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ചെന്നൈ-തിരുവനന്തപുരം ട്രെയിനില്‍ നിന്നാണ് യുവാവ് ചാടിയിറങ്ങാന്‍ ശ്രമിച്ചത്. പുലര്‍ച്ചെയാണ് സംഭവം.

ആലുവയില്‍ സ്റ്റോപ്പ് ഇല്ലാതിരുന്ന ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍ ചാടിയിറങ്ങാന്‍ ശ്രമിക്കുകയും ഹാന്‍ഡിലില്‍ നിന്ന് പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയുമായിരുന്നു. പ്രവാസിയായിരുന്നു അല്‍ത്താഫ്.

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News