അമൽ ജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണം: ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല

Update: 2023-06-05 08:31 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: അമൽ ജ്യോതി കോളേജിലെ വിദ്യാർഥിനിയുടെ മരണത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല.

അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) വെള്ളിയാഴ്ച കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് സംഭവം. ശ്രദ്ധ സതീഷിന്റെ മരണത്തില്‍ കാമ്പസിനകത്ത് വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News