അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെതിരെ എഫ്‌ഐആർ സമർപ്പിച്ചു

കേസിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ട് ദിലീപും സഹോദരനും സഹോദരി ഭർത്താവും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു

Update: 2022-01-11 01:15 GMT
Editor : afsal137 | By : Web Desk
Advertising

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെതിരെ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം എഫ്‌ഐആർ നൽകിയത്. ദിലീപിന്റെ സഹോദരനായ അനൂപ്, സഹോദരി ഭർത്താവായ സൂരജ് എന്നിവരടക്കം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പുതിയ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. തുടർ നടപടികൾ അന്വേഷണ സംഘം ഇന്നു മുതൽ തുടങ്ങിയേക്കുമെന്നാണ് സചന. ഈ കേസിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ട് ദിലീപും സഹോദരനും സഹോദരി ഭർത്താവും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഈ കേസിൽ ദിലപിന്റെയും ബന്ധുക്കളുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.

കേസിലെ സാക്ഷി ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയാണ് പുതിയ കേസെന്ന് ഹർജിയിൽ ദിലീപ് വ്യക്തമാക്കി. ജസ്റ്റിസ് പി വി ഗോപിനാഥിന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുക. മുൻകൂർ ജാമ്യാപേക്ഷയിലെ ഉത്തരവിന് ശേഷം ദിലീപിനെ ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസിൽ ജയിലിലുള്ള പൾസർ സുനിയെയും വിജീഷിനെയും ചോദ്യം ചെയ്യാനും അന്വേഷണസംഘം അനുമതി തേടിയേക്കും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News