'മകളെ ജീവനോടെ കിട്ടിയില്ല; മക്കളെയെങ്കിലും വിട്ടുകിട്ടണം'; പരാതിയുമായി അനഘയുടെ കുടുംബം

പറമ്പിൽ ബസാർ സ്വദേശി അനഘയെ കഴിഞ്ഞ മാസം 27 നാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2022-11-08 01:47 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കുന്ന അനഘയുടെ മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം. പറമ്പിൽ ബസാർ സ്വദേശി അനഘയെ കഴിഞ്ഞ മാസം 27 നാണ് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിനിടെ അനഘയുടെ ഇരട്ടക്കുട്ടികളെ വിട്ടുകിട്ടണമന്ന ആവശ്യവുമായി അനഘയുടെ കുടംബം രംഗത്തെത്തിയത്. അനഘയുടെ മരണാനന്തര ചടങ്ങായി ഇന്നലെ കുട്ടികളെ എത്തിക്കണമെന്ന ആവശ്യമായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും ശ്രീജേഷ് ഹാജരാകാത്തതിനാൽ കേസ് പരിഗണിച്ചില്ല. ഭർത്താവിന്റെ വീട്ടിൽ മക്കൾ സുരക്ഷിതരായിരിക്കില്ലെന്നും അവരെ വിട്ടുകിട്ടണമെന്നും അനഘയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

അനഘയുടെ മരണത്തിന് പിന്നിൽ ഭർത്താവ് ശ്രീജേഷും ബന്ധുക്കളുമാണെന്ന അനഘയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശ്രീജേഷിനെ അറസ്റ്റ് ചെയ്യാനായി പൊലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ശ്രീജേഷിനെയും ബന്ധുക്കളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അനഘയുടെ കുടുംബം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് എ.സി.പി സുദർശനനന്റ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും പ്രതികൾ ഒളിവിലായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News