ചോദ്യക്കടലാസില്‍ ഉത്തരവും! കാലിക്കറ്റ് സർവകലാശാല ബി കോം പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച

കഴിഞ്ഞ വര്‍ഷത്തെ ചോദ്യക്കടലാസില്‍ ഉണ്ടായിരുന്ന ഒരു ചോദ്യവും ഇത്തവണ ആവര്‍ത്തിച്ചിട്ടുണ്ട്

Update: 2022-05-08 10:27 GMT
Editor : ijas

വയനാട്: കാലിക്കറ്റ് സർവകലാശാലയുടെ ബി കോം മൂന്നാം സെമസ്റ്ററിലെ കോര്‍പറേറ്റ് അക്കൗണ്ടിംഗ് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ ഗുരുതര വീഴ്ച. ചോദ്യക്കടലാസില്‍ ഉത്തരവും കൂടി അച്ചടിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്.

ചോദ്യക്കടലാസിന്‍റെ ഭാഗം രണ്ടില്‍ 23-ാമത് ചോദ്യത്തിനൊപ്പമാണ് ഉത്തരവും കടന്നുകൂടിയത്. 'വാട്ട് ഈസ് വാല്യുവേഷന്‍ ബാലന്‍സ് ഷീറ്റ്? 'ഡ്രോ എ ഫോര്‍മാറ്റ് ഓഫ് വാല്യുവേഷന്‍ ബാലന്‍സ് ഷീറ്റ് ' എന്നിങ്ങനെ രണ്ടു ഭാഗമായാണ് ആറു മാര്‍ക്കിന്‍റെ ചോദ്യം. ഇതിന്‍റെ തുടര്‍ച്ചയായാണ് ഉത്തരവും നല്‍കിയിട്ടുള്ളത്. ചോദ്യപേപ്പറില്‍ ഉത്തരവും കൂടി വായിച്ചതോടെ വിദ്യാര്‍ഥികള്‍ ഞെട്ടി.

Advertising
Advertising

കഴിഞ്ഞ വര്‍ഷത്തെ ചോദ്യക്കടലാസില്‍ ഉണ്ടായിരുന്ന ഒരു ചോദ്യവും ഇത്തവണ ആവര്‍ത്തിച്ചിട്ടുണ്ട്. സെക്ഷന്‍ 'സി' യില്‍ 10 മാര്‍ക്കിന്‍റെ 25ാം ചോദ്യമാണ് ആവര്‍ത്തിച്ചത്.

answer on the question paper! Serious failure in Calicut University B.Com examination

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News