'ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കും'; മത-സാമുദായിക നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി

സൺഡേ സ്‌കൂളുകൾ, മദ്രസ, ഇതര ധാർമ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ലഹരി വിരുദ്ധ ആശയങ്ങൾ വിദ്യാർത്ഥികൾക്കു പകർന്നുനൽകണമെന്ന് യോഗത്തിൽ നിർദേശം

Update: 2022-10-01 03:53 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവി സുരക്ഷിതമാക്കാൻ എല്ലാവരും ഒരുമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്റെ ലഹരിവിരുദ്ധ കാംപയിനിനു പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നത്. സർക്കാർ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനം അത്യാവശ്യമാണെന്ന് മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതസംഘടനകൾക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. ഇതിനൊപ്പം ജനങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിവിധ ക്ലാസുകൾ, സൺഡേ സ്‌കൂളുകൾ, മദ്രസ, ഇതര ധാർമ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ലഹരി വിരുദ്ധ ആശയങ്ങൾ പകർന്നുനൽകണം. സ്‌കൂളുകളിൽ ആവശ്യമായ കൗൺസിലർമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കണം.

Full View

വിദ്യാർഥി-യുവജന സംഘടനകളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ ഭാഗഭാക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡി അഡിക്ഷൻ കേന്ദ്രങ്ങളും വ്യാപകമാക്കും.

Summary: Chief Minister Pinarayi Vijayan said that making anti-drug awareness a part of the curriculum is under consideration

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News