പാവപ്പെട്ട തൊഴിലാളികൾ മത്സരിക്കാൻ ആവശ്യപ്പെടുന്നു; മത്സര സാധ്യത തള്ളാതെ അൻവർ

നോമിനേഷൻ സമർപ്പിക്കാൻ ഇനിയും രണ്ട് ദിവസമുണ്ടല്ലോ താൻ നോക്കട്ടെയെന്നും അൻവർ കൂട്ടിച്ചേർത്തു.

Update: 2025-05-31 10:42 GMT

നിലമ്പൂർ: പി.വി അൻവർ അയയാതെ ചർച്ചക്കില്ലെന്ന യുഡിഎഫ് തീരുമാനത്തിനു പിന്നാലെ മത്സര സാധ്യത തള്ളാതെ അൻവർ. മത്സരിക്കാൻ ആളുകൾ പണം കൊണ്ട് വരുന്നുവെന്നും പാവപ്പെട്ട തൊഴിലാളികൾ തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു.

യുഡിഎഫുമായി ഇനി ചർച്ചക്കില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ പറഞ്ഞത് എന്താണെന്ന് അറിയാമെന്നും അൻവർ വ്യക്തമാക്കി. നോമിനേഷൻ സമർപ്പിക്കാൻ ഇനിയും രണ്ട് ദിവസമുണ്ടല്ലോ താൻ നോക്കട്ടെയെന്നും അൻവർ കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ മത്സരിത്തിനില്ലെന്നായിരുന്നു നേരത്തെ നടത്തിയ വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നത്. യുഡിഎഫുമായി നടത്തിയ ചർച്ചയിൽ വ്യക്തത വന്നിട്ടില്ലെന്നും കാത്തിരിക്കുകയാണെന്നുമായിരുന്നു അൻവറിന്റെ പ്രതികരണം. എന്നാൽ സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

അതേസമയം, അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്ന തീരുമാനം യുഡിഎഫ് സ്വീകരിച്ചിരുന്നു. അൻവറിന്റെ ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനും യുഡിഎഫിൽ ധാരണയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം അൻവർ പിൻവലിക്കണമെന്നാണ്‌ യുഡിഎഫ് ആവശ്യം. ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ അൻവറിനെ യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പറാക്കമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.

പി.വി.അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരനും പ്രതികരിച്ചിരുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News