'നാവിന് എല്ലില്ലെന്ന് കരുതി എന്തും പറയരുത്'; മാപ്പ് സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

'എന്തും വിളിച്ചു പറയാമെന്ന അഹങ്കാരമാണ് വൈദികന്'

Update: 2022-12-01 08:19 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: നാവിന് എല്ലില്ലെന്ന് കരുതി എന്തും പറയരുതെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. എന്നിട്ട് മാപ്പ് പറയരുത്.വൈദികന്റെ മാപ്പ് സ്വീകരിച്ചിട്ടില്ല. എന്നോട് മാപ്പ് പറയണമെന്നുമില്ല. എന്തും വിളിച്ചു പറയാമെന്ന അഹങ്കാരമാണ്. ആ അഹങ്കാരം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

'നിയമപരമായ നടപടികൾ എന്താണെന്നുവെച്ചാൽ നടക്കെട്ടെ. തീവ്രവാദമെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. രാജ്യത്തെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നവർ ദേശദ്രോഹമല്ലേ?അതിപ്പോഴും പറയുന്നു, ഇനിയും പറയും... മന്ത്രി പറഞ്ഞു.

അതേസമയം, വർഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യമിട്ടായിരുന്നു മന്ത്രി വി.അബ്ദുറഹിമാനെതിരായ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു.മന്ത്രിക്കെതിരായ പരാമരശം ചേരിതിരിവ് ലക്ഷ്യമിട്ടായിരുന്നു പരാമർശമെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ഐഎൻഎല്ലിന്റെ പരാതിയിലാണ് തിയോഡോഷ്യസിനെതിരെ പൊലീസ് കേസെടുത്തത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രി വി.അബ്ദുറഹിമാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം. എന്നാല്‍ പിന്നീട് ഫാദർ തിയോഡോഷ്യസ് ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡോഷ്യസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News