എറണാകുളത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്
Update: 2025-12-05 13:20 GMT
കൊച്ചി: എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ഇടച്ചിറക്ക് സമീപത്തെ അപ്പാർട്ട്മെൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.