തന്നെയും ഭാര്യയേയും ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി അശ്വിൻ; കസ്റ്റ‍ഡിയിലുള്ളത് അഞ്ച് പേർ

ആദ്യഘട്ടത്തിൽ നടപടിയെടുക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നും ചെറിയരീതിയിലുള്ള കാലതാമസം ഉണ്ടായെന്നും അശ്വിൻ വ്യക്തമാക്കി.

Update: 2023-05-22 09:48 GMT

കോഴിക്കോട്: നഗര മധ്യത്തിൽ രാത്രി തന്നെയും ഭാര്യയേയും ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി മർദനത്തിന് ഇരയായ‌ യുവാവ്. ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനാണ് കസ്റ്റഡിയിലുള്ള പ്രതിയെ തിരിച്ചറിഞ്ഞത്. കേസിൽ അഞ്ച് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരിൽ ഒരാളാണ് തങ്ങളെ ആക്രമിച്ചതും അസഭ്യം പറഞ്ഞതുമെന്നും അശ്വിൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

മറ്റുള്ളവർ അയാളെ പിടിച്ചുവച്ചവരാണ്. എന്നാൽ ഇയാൾ തങ്ങളെ ആക്രമിക്കാൻ വരികയായിരുന്നു. തന്റെ ഭാര്യയോട് മോശമായി സംസാരിച്ചതും അയാളാണ്. തന്റെ മുഖത്തിനാണ് അടിയേറ്റത്. പരാതിയുമായി ആദ്യം പോയത് പൊലീസ് കൺട്രോൾ റൂമിലേക്കാണ്. എന്നാൽ നടക്കാവ് സ്റ്റേഷൻ പരിധിയാണെന്നും അവിടെ പരാതി കൊടുക്കാനുമാണ് അവർ പറഞ്ഞത്. അവർ നമ്പരും പേരുമടക്കം എഴുതിവാങ്ങിയിരുന്നു. തുടർന്ന് നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നെന്നും അശ്വിൻ വ്യക്തമാക്കി.

Advertising
Advertising

ആദ്യഘട്ടത്തിൽ നടപടിയെടുക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നും ചെറിയരീതിയിലുള്ള കാലതാമസം ഉണ്ടായെന്നുംഅപ്പോൾ തന്നെ ശ്രമിച്ചിരുന്നെങ്കിൽ കുറച്ചുകൂടി വേഗത്തിൽ പ്രതികളെ പിടികൂടാമായിരുന്നു എന്നും അശ്വിൻ വിശദമാക്കി. പ്രതികൾക്കൊപ്പം ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് അൽപസമയത്തിനകം രേഖപ്പെടുത്തും.

ഇന്നലെ രാത്രിയായിരുന്നു സിനിമ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അശ്വിനോടും ഭാര്യയോടും ന​ഗരമധ്യത്തിൽ അഞ്ചം​ഗം സംഘം അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത അശ്വിനെ മർദിക്കുകയും ചെയ്തു. ക്രിസ്ത്യൻ കോളജിന് സമീപത്ത് വച്ചായിരുന്നു രണ്ട് ബൈക്കുകളിൽ എത്തിയ അഞ്ച് പേർ മോശമായി പെരുമാറിയതും ആക്രമിച്ചതും.

സംഭവസമയത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാൻ തയ്യാറായില്ല എന്നും അശ്വിൻ പറഞ്ഞിരുന്നു. പരാതിയുമായി ട്രാഫിക് കൺട്രോൾ റൂമിലെത്തിയ ദമ്പതികളെ നടക്കാവ് സ്റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു. രാത്രി തന്നെ നടക്കാവ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും ഇന്ന് രാവിലെയാണ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തതത്.  



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News