പണം പിന്‍വലിക്കുന്നതിനിടെ കാര്‍ഡ് കുടുങ്ങി; പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എടിഎം തകർന്നു

മോഷണ ശ്രമമല്ലെന്ന് ബോധ്യപ്പെട്ടെന്ന് ബാങ്ക് അധികൃതര്‍

Update: 2023-06-26 12:11 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പണം പിൻവലിക്കുനിടെ എടിഎം തകർന്നു. ഉതിമൂട് സ്വദേശിയായ ചാർളി തോപ്പിൽ പണം പിൻവലിച്ചശേഷം എടിഎം കാർഡ് പുറത്ത് എടുക്കുന്നതിനിടെയാണ് എടിഎം തകർന്നത്.

കഴിഞ്ഞദിവസം രാവിലെ ഏഴു മണിക്കാണ് ചാർളി പണമെടുക്കാൻ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയത്. പണം വലിക്കുന്നതിനിടെ കുടുങ്ങിയ കാർഡ് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് എടിഎമ്മിന്‍റെ മുൻവശം തകർന്നത്. ഇത് അൽപനേരം ആശങ്കയ്ക്ക് ഇടയാക്കി. പിന്നീട് ഇതിന്റെ ചിത്രങ്ങൾ സ്ഥലത്തുണ്ടായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ രാജേഷിന്റെ സാന്നിധ്യത്തിൽ മൊബൈലിൽ പകർത്തിയ ശേഷം, ചാർളി തന്നെ മോണിറ്റർ മെഷീനിൽ കയറ്റി വച്ചു.

അതിനിടെ  മോഷണം നടന്നു തരത്തിൽ തകർന്ന എടിഎമ്മിന്‍റെ ചിത്രങ്ങൾ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവം കുരുക്കാകുവാൻ സാധ്യതയുള്ളതിനാൽ പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു. ഉദ്യോഗസ്ഥർ എടിഎമ്മിൽ എത്തി പരിശോധന നടത്തി. തുടര്‍ന്ന് മോഷണ ശ്രമമല്ലെന്ന്  പൊലീസിനും ബാങ്ക് ഉദ്യോഗസ്ഥർക്കും ബോധ്യപ്പെടുകയും ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News