തിരുവനന്തപുരത്ത് വളര്‍ത്തു നായയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

തോണിയുടെ അടിയിൽ വിശ്രമിച്ചിരുന്ന നായയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി തല്ലി കൊല്ലുകയായിരുന്നു. ശേഷം ചൂണ്ടകൊളുത്തിൽ കെട്ടിവലിച്ചു കെട്ടി തൂക്കിയിട്ടു.

Update: 2021-06-30 14:13 GMT
Editor : Nidhin | By : Web Desk

തിരുവനന്തപുരത്ത് നായയെ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് പേർ ചേർന്ന് നായയെ തല്ലിക്കൊന്ന് ചൂണ്ട കൊളുത്തിൽ കെട്ടി തൂക്കുകയായിരുന്നു. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം.

തിരുവനന്തപുരത്തുള്ള അടിമലത്തുറയിൽ ക്രിസ്തുരാജ് വളർത്തുന്ന ലാബ്രഡോർ ഇനത്തിൽപെട്ട നായയെയാണ് നാട്ടുകാരായ മൂന്നുപേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നു ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കിയത്.

എന്നും കടപ്പുറത്തു പോകുമായിരുന്ന ബ്രൂണോ എന്ന് വിളിപ്പേരുള്ള നായ പതിവുപോലെ കടപ്പുറത്ത് പോയതാണ്. ക്ഷീണത്തിൽ തോണിയുടെ അടിയിൽ വിശ്രമിച്ചിരുന്ന നായയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി തല്ലി കൊല്ലുകയായിരുന്നു. ശേഷം ചൂണ്ടകൊളുത്തിൽ കെട്ടിവലിച്ചു കെട്ടി തൂക്കിയിട്ടു. ഇതിനെതിരെ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News