ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

ഇന്ന് രാവിലെയാണ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

Update: 2025-08-10 05:35 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഷാർജ റോളയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിലായി. തിരുവനന്തപുരത്ത് നിന്നാണ് സതീഷ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. എയര്‍പോര്‍ട്ട് അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.ക്രൈംബ്രാഞ്ചാണ് അതുല്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. 

അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാന്‍ ലോക്കല്‍ പൊലീസിന് പരിമിതികളുള്ളതുകൊണ്ടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

Advertising
Advertising

സതീഷിനെ വലിയതുറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മുൻകൂർ ജാമ്യം ലഭിച്ച അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിൽ വന്നതെന്നും വെള്ളിയാഴ്ച വരെ ജാമ്യമുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.സതീഷ് കുറ്റക്കാരനാണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയില്ലെന്നും അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല ജാമ്യം തുടരുമെന്നും കോടതി ജാമ്യ ഉത്തരവിൽ അറിയിച്ചു.

ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തിരുന്നു.   

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News