'ഞാൻ മരിച്ചാൽ ഈ ഓഡിയോ നീ പുറത്തുവിടണം, മെഡിക്കൽ കോളജിൽ മുഴുവൻ കൈക്കൂലിയാണെടാ'; തിരു.മെഡിക്കൽ കോളജിൽ മരിച്ച വേണുവിന്റെ ഓഡിയോ സന്ദേശം പുറത്ത്

സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആതുരാലായം ഓരോ ജീവന്‍റെയും ശാപം നിറഞ്ഞ നരകഭൂമിയായി മാറിയെന്നും കുടുംബം പുറത്ത് വിട്ട ഓഡിയോ സന്ദേശത്തില്‍

Update: 2025-11-06 08:13 GMT
Editor : Lissy P | By : Web Desk

കൊല്ലം:തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ചികിത്സാപ്പിഴവിനെത്തുടര്‍ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്‍റെ ഓഡിയോ സന്ദേശം പുറത്ത്.താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ എന്ന വേണുവിന്റെ ശബ്ദ സന്ദേശം കുടുംബമാണ് പുറത്ത് വിട്ടത്.

'മെഡിക്കൽ കോളജിൽ അഴിമതിയാണ്.ഒരു മനുഷ്യൻ വന്ന് ചോദിച്ചാൽ ഒരക്ഷരം മറുപടി പറയില്ല. തിരിഞ്ഞുനോക്കാൻ പോലും തയ്യാറാകില്ല.മെഡിക്കല്‍ കോളജില്‍ മുഴുവന്‍ കൈക്കൂലിയുടെ ബഹളമാണ്.എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി അഞ്ചുദിവസം വന്നതാണ്. നോക്കാൻ വന്ന ഡോക്ടറോട് ചോദിച്ചപ്പോഴും അവർക്ക് അറിയില്ല.എമര്‍ജന്‍സി രോഗിയെന്ന നിലയില്‍ കൊണ്ടുവന്ന എക്കോ എടുക്കാൻ പോലും അഞ്ച് ദിവസം എടുത്തു. സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആതുരാലായം ഓരോ ജീവന്‍റെയും ശാപം നിറഞ്ഞ നരകഭൂമിയായി മാറി.എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്'. തിരുവന്തപുരം മെഡിക്കല്‍ കോളജിലെ അധികൃതരുടെ ഉദാസീനതയോ,അലംഭാവം കൊണ്ട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറം ലോകം അറിയണമെന്നും ഈ ഓഡിയോ സന്ദേശം പുറത്ത് വിടണമെന്നും വേണു പറയുന്നു.

Advertising
Advertising

48കാരനായ വേണു ഇടപ്പള്ളി കോട്ട സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നാണ് ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ തിരുവനന്തപുരത്തേക്ക് അയച്ചത്.ഒക്ടോബർ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആൻജിയോഗ്രാം ചെയ്തില്ലെന്ന് കുടുംബം കുടുംബം ആരോപിക്കുന്നു.ഡോക്ടർ കുറിച്ച മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്ന് നേഴ്സ് മറുപടി നൽകിയതായി വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞു.സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം,വേണുവിന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് രംഗത്തെത്തി.രോഗിക്ക്എല്ലാ ചികിത്സയും കൃത്യമായി നൽകി.ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News