കോഴിക്കോട് ബാലുശേരിയിൽ ഓട്ടോ ഡ്രൈവർ കടവരാന്തയിൽ മരിച്ച നിലയിൽ

മൃതദേഹത്തിൽ മുറിവുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Update: 2022-11-19 06:33 GMT

കോഴിക്കോട്: ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെയാണ് സ്റ്റാന്‍ഡിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്  രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

ഇന്ന് രാവിലെയാണ് ബാലുശ്ശേരി ബസ് സ്റ്റാൻഡിലെ കടവരാന്തക്ക് മുന്നിൽ മൻസൂറിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. 38 വയസാണ്. പൊലീസ് നടത്തിയ ഇൻക്വസ്റ്റിലാണ് മൻസൂറിന്റെ ശരീരത്തിൽ മുറിവുകൾ കാണപ്പെട്ടത്. ഷർട്ട് കീറിയ നിലയിലായിരുന്നു. അടിപിടി നടന്നതായാണ് സംശയം. ഈയൊരു സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹത സംശയിക്കുന്നത്.

പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മാറ്റി. മൻസൂറിനൊപ്പം രാത്രിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News