ആയുര്‍വേദ തെറാപ്പിസ്റ്റ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ രാപ്പകല്‍ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു

അവശനിലയിലായതിനെ തുടര്‍ന്ന് നാലു പേരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി

Update: 2021-12-14 04:26 GMT
Editor : ijas
Advertising

ആയുര്‍വേദ തെറാപ്പിസ്റ്റ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ രാപ്പകല്‍ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. അവശനിലയിലായതിനെ തുടര്‍ന്ന് നാലു പേരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ജില്ലകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കും. 38 പേർ അടങ്ങുന്ന പട്ടികയാണുള്ളത്. എട്ട് ജില്ലകളിൽ ഇതുവരെ ഒരു നിയമനം പോലും നടന്നിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.130 ആയുര്‍വേദ ആശുപത്രികളുള്ള സംസ്ഥാനത്ത് 30 ഇടത്ത് മാത്രമാണ് സ്ഥിരം തെറാപ്പിസ്റ്റുകളുള്ളത്. കൂടുതല്‍ നിയമനങ്ങളുണ്ടാകുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. ഇതോടെയാണ് ആയുര്‍വേദ തെറാപ്പിസ്റ്റ് റാങ്ക് ഹോള്‍ഡേഴ്സ് അനിശ്ചിതകാല നിരാഹാര സമരത്തിനിറങ്ങിയത്.

Full View

നാലു ദിവസമായി നിരാഹാര സമരത്തിലുള്ളവരെ പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ഹോള്‍ഡേഴ്സ് പുറത്തുനില്‍ക്കുമ്പോള്‍ യോഗ്യതയില്ലാത്ത നഴ്സിങ് അസിസ്റ്റന്‍ഡുമാരെ വെച്ചാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നടത്തുന്നതെന്നും സമരക്കാര്‍ ആരോപിക്കുന്നു. പല ജില്ലകളിലേയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് സമരക്കാരുടെ ആവശ്യം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News