കുറ്റ്യാടിയിൽ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് മയക്കുവെടി വെക്കും; നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ

നിരവധി ആളുകൾക്കാണ് കുട്ടിയാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്

Update: 2025-07-25 03:24 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:  കുറ്റ്യാടിയിൽ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും . നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാൻ ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കുട്ടിയാന നിരവധി ആളുകളെ ആക്രമിച്ചിരുന്നു . സ്ഥലത്ത് വലിയ കൃഷിനാശവും ആന ഉണ്ടാക്കിയിരുന്നു.

ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളിൽ തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു . നിരവധി ആളുകൾക്കാണ് കുട്ടിയാനയുടെ ആക്രമണത്തിൽ പരിക്കേറ്റത് . തങ്ങൾക്ക് ഭീഷണിയായ ആനയെ പിടികൂടാൻ വനം വകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയെ മയക്ക് വെടിവെക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു . എന്നാൽ തുടർച്ചയായി രണ്ടുദിവസം ജനവാസ മേഖലയിൽ തന്നെ കാട്ടാന തമ്പടിച്ചിട്ടും ഇതിനെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു . ഇതിൽ പ്രതിഷേധിച്ച് ഇവർ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു .

Advertising
Advertising

തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ  കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നൽകി . ഇതോടെ നാട്ടുകാർ പ്രതിഷേധത്തിൽ നിന്നും പിന്മാറി . വെറ്റിനററി ഡോക്ടർ ഇന്ന് സ്ഥലത്ത് എത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്. തള്ളയാന ചെരിഞ്ഞതോടെ ഒറ്റപ്പെട്ട കുട്ടിയാനയാണ് കുറ്റ്യാടിയിലെ ജനവാസ മേഖലയിൽ എത്തിയത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News