ബാലരാമപുരം ദേവേന്ദു കൊലക്കേസ്: പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു

Update: 2025-01-31 00:50 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം ദേവേന്ദു കൊലക്കേസ് പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു.

ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്നലെ പുലർച്ചെയാണ് രണ്ട് വയസുകാരിയെ വീടിന് സമീപത്തെ കിണറ്റിൽ എറിഞ്ഞ് കൊന്നത്. എന്നാൽ അമ്മാവന് അല്ലാതെ മറ്റാർക്കും കൊലയിൽ പങ്കില്ലന്നാണ് നിലവിൽ പൊലീസ് നിഗമനം.

അച്ഛനെയും മുത്തശ്ശിയെയും ഇന്നലെ വിട്ടയക്കുകയും അമ്മ ശ്രീതുവിനെ പൂജപ്പുരയിലുള്ള സർക്കാരിൻ്റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അമ്മയെ ഇനി ഉടൻ തന്നെ ചോദ്യം ചെയ്യേണ്ട എന്നാണ് പൊലീസ് തീരുമാനം.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News