പട്ടാപ്പകൽ ബാങ്കിൽ കത്തി കാട്ടി കവർച്ച; 15 ലക്ഷം കവർന്നു
ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്ന് 15 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്.
തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ ബാങ്കിൽ കത്തി കാട്ടി കവർച്ച. കൗണ്ടറിൽ എത്തിയ അക്രമി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കവർച്ച നടന്നത്. 15 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്.
ജീവനക്കാരുടെ ഉച്ച ഭക്ഷണത്തിന്റെ സമയത്താണ് കവർച്ച നടന്നത്. 2:30 മണിക്ക് ദേശിയ പാതയുടെ സമീപത്തുള്ള ബാങ്കിൽ ഒറ്റയ്ക്ക് സ്കൂട്ടറിൽ ഹെൽമെറ്റ് കൊണ്ട് മുഖം മറച്ചാണ് അക്രമി എത്തിയത്. വലിയ ജാക്കറ്റും കൈ ഉറകളും ഒരു ബാഗും പ്രതി ധരിച്ചിരുന്നു. അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 6 ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. അതിൽ ഭക്ഷണം കഴിക്കാൻ പോയ നാല് പേരെ മുറിയിൽ പൂട്ടിയിടുകയും ബാക്കി രണ്ട് പേരെ കത്തി കാട്ടി ഭീഷണിപെടുത്തി മുറിലടച്ചശേഷമാണ് പ്രതി കൃത്യം നടത്തിയത്.
കൗണ്ടർ ഗ്ലാസ് ഇടിച്ച് തകർത്തതാണ് പ്രതി പണം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് എത്തുന്നത്. നിമിഷ നേരം കൊണ്ട് തന്നെ പണവുമായി പ്രതി തിരിച്ച് പോകുന്ന ദൃശ്യങ്ങളും സിസിടിവിയിൽ കാണാം.
പോലീസ് സംഭവ സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുന്നു.
ദൃശ്യങ്ങൾ കാണാം: