Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
സുൽത്താൻ ബത്തേരി: ബത്തേരി ഉപജില്ലാ കലോത്സവത്തിലെ കലാ മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കലോത്സവത്തിലെ ജഡ്ജിമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച വാർത്ത മീഡിയവൺ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങൾ മാറ്റിവച്ചത്.
രചനാ മത്സരങ്ങൾ ഒഴികെയുള്ള മത്സരങ്ങളാണ് മാറ്റിവെച്ചത്. ജഡ്ജിമാരുടെ പേരുകൾ പരസ്യപ്പെടുത്തുന്നത് വിധി കർത്താക്കളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടാക്കുമെന്നാണ് ആക്ഷേപം ഉയർന്നിരുന്നു.
ഇന്നും നാളെയുമാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്. ചീരാൽ ഗവൺമെന്റ് മോഡൽ സ്കൂൾ , എയുപി സ്കൂൾ ചീരാൽ, ശാന്തി പബ്ലിക് സ്കൂൾ എന്നിവയാണ് വേദികൾ.